ശബരിമല സ്വർണ്ണ മോഷണം: ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ പി സി സി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി കെ മുരളീധരൻ നയിക്കുന്ന മേഖല ജാഥയ്ക്ക് ഒക്ടോബർ 14 ന് കണ്ണൂർ ടൌൺ സ്‌ക്വയറിൽ നൽകുന്ന സ്വീകരണ പരിപാടിയുടെ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ അതിർത്തിയായ
കാലിക്കടവിൽ വെച്ച് ജാഥയെ സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു .ഡിസിസി ട്രഷററായി നിയമിതനായി കെ പ്രമോദിനെ ചടങ്ങിൽ വെച്ച് ഡിസിസി പ്രസിഡണ്ട് ഷാൾ അണിയിച്ചു . യോഗത്തിൽ നേതാക്കളായ പ്രൊഫ. എ ഡി മുസ്തഫ ,വി എ നാരായണൻ ,സജീവ് മാറോളി , ടി ഒ മോഹനൻ ,വി വി പുരുഷോത്തമൻ ,കെ പ്രമോദ് , ടി ജയകൃഷ്ണൻ ,എം പി ഉണ്ണികൃഷ്ണൻ ,ടി ജനാർദ്ദനൻ , സുരേഷ് ബാബു എളയാവൂർ തുടങ്ങിയവർ സംസാരിച്ചു
Who was the officer who exposed the theft in Sabarimala?




















